Skip to main content

അറിയിപ്പുകൾ

എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം

എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ)  സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്. വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

 

പി എസ് സി അറിയിപ്പ്

ജില്ലയിൽ ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗിൽ (തുറമുഖ വകുപ്പ്) സീമാൻ (കാറ്റഗറി ന. 384/2017) തസ്തികയുടെ 03/06/2023 തിയ്യതിയിൽ 383/2023/ഡിഒഡി  നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ മുഖ്യ പട്ടികയിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർത്ഥിയെ 20/07/2023 ന് നിയമന ശിപാർശ ചെയ്ത സാഹചര്യത്തിൽ റാങ്ക്പട്ടിക കലഹരണപ്പെട്ടതായി  പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

 

റേഷന്‍കട അവധി

ഓണം പ്രമാണിച്ച് ആഗസ്റ്റ് 27,28  തിയ്യതികളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ആഗസ്റ്റ് 29,30,31 തിയ്യതികളില്‍ അവധി  ആയിരിക്കുമെന്നും കോഴിക്കോട്  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date