Skip to main content

മാലിന്യം പൊതുവഴിയിൽ: വീട്ടുടമസ്ഥന് പിഴ ചുമത്തി നാദാപുരം ഗ്രാമപഞ്ചായത്ത്

 

നാദാപുരം കക്കംവള്ളിയിൽ  ഭക്ഷണമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ  പൊതുവഴിയിലും ഒഴിഞ്ഞ പറമ്പിലുമായി അലക്ഷ്യമായും അശാസ്ത്രീയമായും വലിച്ചെറിഞ്ഞതിന് ഗൃഹനാഥന് എതിരെ നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്.

മുഴുവൻ മാലിന്യവും വീട്ടുടമസ്ഥന്റെ ചെലവിൽ നീക്കം ചെയ്യിക്കുകയും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്.

date