Skip to main content

രുചി വൈവിധ്യ കൂട്ടുമായി നാദാപുരത്ത് കുടുംബശ്രീ ഓണച്ചന്തക്ക് തുടക്കമായി

 

നാദാപുരത്ത് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്തിൽ ഓണച്ചന്തക്ക് കല്ലാച്ചി ടൗണിൽ തുടക്കമായി. പഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നായി വിവിധ ഭക്ഷണ വസ്തുക്കൾ, ധാന്യങ്ങൾ, പച്ചക്കറി, പായസം അച്ചാറുകൾ, നാടൻ വിഭവങ്ങൾ, പലഹാരങ്ങൾ, വീട്ടുപകരണങ്ങൾ, ശുചീകരണ വസ്തുക്കൾ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളുണ്ട് കുടുംബശ്രീ ഓണം വിപണന മേളയിൽ.

മേള വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനിത ഫിർദൗസ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ നാസർ ആദ്യ വില്പന നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, മെമ്പർ പി.പി ബാലകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ പി.പി റീജ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ സംസാരിച്ചു. വിപണന മേള ആഗസ്റ്റ് 27 വരെ തുടരും.

date