Skip to main content

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്; സെമിനാർ സംഘടിപ്പിച്ചു

 

വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി നടത്തുന്ന പ്രദര്‍ശന വിപണന മേളയായ 'എസ്‌കലേറ'യിൽ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയത്തിൽ സെമിനാർ നടന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ വനിതാ സംരംഭകര്‍ പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധര്‍ സെമിനാറിൽ അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് എത്താനുള്ള വഴികളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ എങ്ങനെ ഇതിനായി പ്രയോജനപ്പെടുത്താമെന്നും യൂണിയൻ ബാങ്ക് ചീഫ് മാനേജർ വി.കെ ആദർശ് വനിതാ സംരംഭകര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളെ നേരിടുന്നത് സംബന്ധിച്ചും കേരളാ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കെ.ജി സതീഷ് കുമാര്‍ വിശദീകരിച്ചു. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ വില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്ന് നബാര്‍ഡ് കോഴിക്കോട് ജില്ലാ മാനേജര്‍ മുഹമ്മദ് റിയാസും പറഞ്ഞു. ചടങ്ങിൽ ആര്‍ളി മാത്യു സ്വാഗതവും ഇന്ദു പി.എസ് നന്ദിയും പറഞ്ഞു.

date