Skip to main content

ജലബജറ്റ് : കൊയിലാണ്ടി നഗരസഭാതല ശില്പശാല നടത്തി

 

നവകേരളം കർമപദ്ധതിയിലെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭയിൽ ജലബജറ്റ് ശില്പശാല നടത്തി. ശില്പശാല നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജല ബജറ്റ്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പരിപാടികൾക്ക് രൂപം നൽകുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്.
 
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഇ ഇന്ദിര ടീച്ചർ,സി ഡബ്ല്യു ആർ ഡി എം സൈന്റിസ്റ്റ് ഡോ.വിവേക്, നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി നവകേരള മിഷൻ പ്രതിനിധികളായ വിവേക്, വൈഷ്ണവ് എന്നിവർ സംസാരിച്ചു.

date