Skip to main content

ഓണക്കാല പരിശോധന: ജില്ലയില്‍ 41 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാലത്തോട് അനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 41 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശ പ്രകാരം ജില്ലയില്‍ 146 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 1,53000 രൂപ ഫീസ് ഈടാക്കി.
ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകള്‍ ഉപയോഗിച്ച് വില്‍പന നടത്തുക, രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക, പാക്കിങ് രജിസ്‌ട്രേഷന്‍ എടുക്കാതെ ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് വില്പന നടത്തുക, നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെ വില്‍പന നടത്തുക, അളവില്‍ കുറവ് വരുത്തി വില്‍പന നടത്തുക എന്നീ നിയമ ലംഘനങ്ങളിലാണ് നടപടി സ്വീകരിച്ചത്. ലീഗല്‍മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍) മേരി ഫാന്‍സി പി.എക്‌സ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്‌ളയിംഗ്‌സ്‌ക്വാഡ്) ഉദയന്‍ കെ.കെ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട ്‌സ്‌ക്വാഡായാണ് പരിശോധന നടത്തിയത്. പ്രത്യേക സ്‌ക്വാഡ് ഓണക്കാലത്തുടനീളം ജില്ലയില്‍ പരിശോധന തുടരും. ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കുന്നതിന് ഹെല്‍പ്പ ്‌ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌ക് തൊടുപുഴ: 04862 222638, എ.സി. തൊടുപുഴ: 8281698053, ഇന്‍സ്‌പെക്ടര്‍ എഫ്.എസ്: 9188525713, ഇന്‍സ്‌പെക്ടര്‍ ഇടുക്കി: 9400064084

date