Skip to main content

വിദ്യാർഥികൾക്കായി ഓണാശംസാ കാർഡ് മത്സരം

'മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ശുചിത്വ മിഷനും സംയുക്തമായി വിദ്യാർഥികൾക്കായി 'ഈ ഓണം വരും തലമുറക്ക്' എന്ന പേരിൽ ഓണാശംസാ കാർഡ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ടാണ് കാർഡ് നിർമ്മിക്കേണ്ടത്. മത്സരത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സര വിജയികൾക്ക് ജില്ലാതലത്തിലും സബ് ജില്ലാ തലത്തിലും സമ്മാനം നൽകും.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രകൃതി സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമിച്ച കാർഡ് ഓണാവധിക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിനത്തിൽ സ്‌കൂളിൽ ഏൽപ്പിക്കണം. ഇങ്ങനെ ലഭിക്കുന്ന കാർഡുകളിൽ നിന്ന് യു.പി, എച്ച്.എസ് തലത്തിൽ മികച്ച മൂന്ന് കാർഡുകൾ തിരഞ്ഞെടുത്ത് ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ അവ ബന്ധപ്പെട്ട വിദ്യാർഥികൾ തയാറാക്കിയതാണെന്നുള്ള സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ അഞ്ചിന് മുമ്പായി സമർപ്പിക്കേണ്ടതാണ്.   സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുക്കപ്പെട്ട മികച്ച മൂന്ന് കാർഡുകൾക്ക്  സമ്മാനങ്ങൾ നൽകും. എയ്ഡഡ്, അൺ-എയ്ഡഡ് സ്‌കൂളുകൾ കൂടാതെ മറ്റെല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്ക്  മത്സരത്തിൽ പങ്കെടുക്കാം.

date