Skip to main content

കെ.ബി പ്രൈം പ്ലസ് ആപ്പിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്

കേരള ബാങ്ക് കെ.ബി പ്രൈം പ്ലസ് മൊബൈൽ ആപ്പിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 24) വൈകിട്ട് മൂന്നിന് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കോട്ടപ്പടി ബ്രാഞ്ച് ഓഫീസിൽ പി ഉബൈദുള്ള എം.എൽ.എ നിർവഹിക്കും. പരിപാടിയിൽ മലപ്പുറം നഗരസഭാ അധ്യക്ഷൻ മുജീബ് കാടേരി പങ്കെടുക്കും.
പ്രാഥമിക സഹകരണ ബാങ്കുകൾക്കും കോപ്പറേറ്റ് സ്ഥാപനങ്ങൾക്കുമുള്ള കേരള ബാങ്കിന്റെ മൊബൈൽ ബാങ്കിങ് അപ്ലിക്കേഷനാണ് കെ.ബി പ്രൈം പ്ലസ്. ഡിജിറ്റൽ ബാങ്കിങ് രംഗത്തേക്കുള്ള കേരള ബാങ്കിന്റെ സുപ്രധാന ചുവടുവെപ്പാണിത്. മേക്കർ, ചെക്കർ സംവിധാനത്തിലൂടെ കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങൾക്കും എവിടെ നിന്നും മൊബൈൽ ഫോൺ വഴി എളുപ്പം ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനായി അക്കൗണ്ടുള്ള സ്ഥാപനങ്ങൾക്ക് നിർദിഷ്ട അപേക്ഷയോടൊപ്പം ഭരണസമിതി തീരുമാനത്തിന്റെ പകർപ്പ് എന്നിവ ബാങ്കിൽ സമർപ്പിച്ചാൽ സംവിധാനം ലഭ്യമാക്കാം.

date