Skip to main content

'ഉദ്യോഗഭേരി': അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി നടപ്പിലാക്കുന്ന 'ഉദ്യോഗഭേരി' (സൗജന്യ മത്സര പരീക്ഷാ പരീശീലനം) പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി മുതൽ ഉയർന്ന യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാർക്ക് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭിക്കും. സെപ്തംബർ 15ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.

date