Skip to main content

ഓണ വിപണി: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി 2.87 ലക്ഷം രൂപ പിഴയീടാക്കി

 

 ഓണവിപണിയിലെ ക്രമക്കേടുകൾ തടയാൻ ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി. 2.87 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതലാണ് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. പാക്കുകളിൽ എം.ആർ.പി, പാക്കിങ് തിയ്യതി, നിർമാതാവിന്റെ മേൽവിലാസം, കൺസ്യൂമർ കെയർ ടെലിഫോൺ നമ്പർ മുതലായവ രേഖപ്പെടുത്താത്തവ വിൽപ്പന നടത്തിയതിനും, അധിക വില ഈടാക്കിയതിനും, അളവിൽ കുറവായി ഉൽപ്പന്നം വിൽപ്പന നടത്തിയതിനും, അളവു തൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിച്ചതിനുമാണ് നടപടിയെടുത്തത്.

1207 വ്യാപാര സ്ഥാപനങ്ങളിലാണ് നിലവിൽ പരിശോധന നടത്തിയത്. പിഴയൊടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. 17 പെട്രോൾ പമ്പുകൾ പരിശോധിക്കുകയും 2 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

 

തിരൂരങ്ങാടി ഇൻസ്പെക്ടർ വ്യാപാരസ്ഥാപനത്തിൽ നടത്തിയ പരിശോധന തടസ്സപ്പെടുത്തുകയും പരിശോധന സ്ക്വാഡിലെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അളവു തൂക്ക സംബന്ധമായ ക്രമക്കേടുകൾ മഞ്ചേരി ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ ഓഗസ്റ്റ് 28വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ അറിയിക്കാവുന്നതാണ്. ഫോൺ നമ്പർ : 04832766157.

താലൂക്ക്തല ഓഫീസുകളിലും പരാതികൾ അറിയിക്കാവുന്നതാണ്.

 

*ഇൻസ്പെക്ടർ,തിരൂർ (സർക്കിൾ ഒന്ന് ) : 8281698096

*ഇൻസ്പെക്ടർ,തിരൂർ( സർക്കിൾ രണ്ട്) : 8281698097

*ഇൻസ്പെക്ടർ,പൊന്നാനി : 8281698099 *ഇൻസ്പെക്ടർ,നിലമ്പൂർ : 8281698101

*ഇൻസ്പെക്ടർ,പെരിന്തൽമണ്ണ : 8281698102 ഇൻസ്പെക്ടർ,കൊണ്ടോട്ടി : 9400064089

*ഇൻസ്പെക്ടർ,തിരൂരങ്ങാടി : 8281698098

 

date