Skip to main content

നിളാ ഫെസ്റ്റ്; സംഘാടക സമിതി രൂപീകരിച്ചു

ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടി പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തിൽ നിള ഓണം ഫെസ്റ്റ് 2023 സംഘടിപ്പിക്കും.

ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ മൂന്ന് വരെ ഫെസ്റ്റ് നടക്കുക. നിളയോരപാതയിൽ നടക്കുന്ന ഫെസ്റ്റിൻ്റെ ഭാഗമായി ഘോഷയാത്ര, കലാപരിപാടികൾ, ഫുഡ് ഫെസ്റ്റ്, ചിൽഡ്രൻസ് പാർക്ക് എന്നിവ സജ്ജീകരിക്കും. നിള ഓണം ഫെസ്റ്റിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പൊന്നാനി നഗരസഭ ഓഫീസിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാനായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തേയും, കൺവീനറായി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.മുഹമ്മദ് ബഷീറിനെയും, രക്ഷാധികാരികളായി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.നന്ദകുമാർ എം.എൽ.എ എന്നിവരെയും തെരഞ്ഞെടുത്തു

 

date