Skip to main content

ഓണം; ആകാശവാണിയിൽ ഇന്ന് മന്ത്രി കെ രാധാകൃഷ്ണനുമായി അഭിമുഖം

തൃശൂർ ആകാശവാണി നിലയം ഇന്ന് (ഓഗസ്റ്റ് 31) ഉച്ചക്ക് ഒരു മണി മുതൽ രണ്ടു മണിവരെ പ്രക്ഷേപണം ചെയ്യുന്ന പ്രത്യേക ഓണം പരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ അതിഥിയായി പങ്കെടുക്കുന്നു. അർപ്പണ കൃഷ്ണരാജാണ് അവതാരക. എല്ലാ കേരള നിലയങ്ങളും പരിപാടി പ്രക്ഷേപണം ചെയ്യുമെന്നും പ്രസാർഭാരതിയുടെ ന്യൂസ് ഓൺ എയർ ആപ്പ്‌ വഴി ലോകം മുഴുവൻ കേൾക്കാമെന്നും പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അറിയിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം.

date