Skip to main content
കൊച്ചി നിയോജകമണ്ഡലത്തിൽ ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എ ശ്രീജിത്ത്, കൊച്ചി നഗരസഭ കൗൺസിലർമാരായ സി.ആർ സുധീർ, അഡ്വ. പി.എസ് വിജു, അഡ്വ. അശ്വതി വത്സൻ, പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി സെൽവൻ എന്നിവർ സമീപം.

പള്ളുരുത്തിയിൽ കുളിർമഴയായി പെയ്തിറങ്ങി അനിൽ ഏകലവ്യയുടെ ഗസൽ

പള്ളുരുത്തി എം.കെ അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ കുളിർമഴയായി പെയ്തിറങ്ങി അനിൽ ഏകലവ്യയുടെ ഗസൽ. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൊച്ചി നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയാണ് ജനങ്ങൾക്ക് ഏറെ ആസ്വാദ്യകരമായത്. 

പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം കൊച്ചി നിയോജകമണ്ഡലം എം.എൽ.എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.എ ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി നഗരസഭ കൗൺസിലർമാരായ സി.ആർ സുധീർ, അഡ്വ. പി.എസ് വിജു, അഡ്വ. അശ്വതി വത്സൻ, പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി സെൽവൻ എന്നിവർ ആശംസകൾ അറിയിച്ചു. 

കൊച്ചി നിയോജകമണ്ഡലത്തിലെ മൂന്ന് വേദികളിലായി വിപുലമായ ഓണാഘോഷ പരിപാടികളാണ് 'ലാവണ്യം 23' എന്ന പേരിൽ സംഘടിപ്പിച്ചത്. ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്,ആസാം, ഒഡീസിയ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ കലാരൂപങ്ങളുടെ നൃത്തോത്സവം പള്ളുരുത്തിയിലെ വേദിയിൽ അരങ്ങേറി.

date