Skip to main content

കനകക്കുന്നിൽ സജീവമായി ഓണം ട്രേഡ് ഫെയർ

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയർ സജീവമാകുന്നു. വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന വ്യാപാര മേള വമ്പൻ വിലക്കിഴിവുമായാണ് ഇത്തവണ വില്‌പ്പനയ്ക്കെത്തുന്നത്.വമ്പിച്ച വിലക്കുറവിൽ ബുക്കുകൾ, അത്യുല്പാദനശേഷിയുള്ള നാടൻ പച്ചക്കറി വിത്തുകൾ, ചെടികൾ, വിവിധ സ്റ്റേഷനറി സാധനങ്ങൾ, പാലക്കാടൻ സ്പെഷ്യൽ പനം കരിപ്പട്ടി, വിവിധയിനം തേനുകൾ, തേൻ ഉൽപ്പന്നങ്ങൾ, തേനീച്ച പെട്ടികൾ, പഴയകാല മിഠായികൾ, ഔഷധക്കൂട്ടുകൾ അടങ്ങിയ ഹെയർ ഓയിലുകൾ, രാജസ്ഥാനി അച്ചാറുകൾ, ടാറ്റൂ സ്റ്റാൾ, വിവിധയിനം ഹാൻഡ്മെയ്ഡ് ബാഗുകൾ, പാലക്കാട് അയ്യർ പപ്പടങ്ങൾ, തുകൽ ചെരിപ്പുകൾ, പാലക്കാടൻ കത്തികൾ, കൈത്തറി സാരികൾ, കോഴിക്കോട് നാടൻ ഹൽവ, സേവാ കേരളയുടെ ഈറ്റ ഉൽപ്പന്നങ്ങൾ, വിവിധയിനം തുണിത്തരങ്ങൾ അങ്ങനെ ഓണം ഷോപ്പിംഗ് കൊഴിപ്പിക്കാനുള്ളതെല്ലാം ഇവിടെ ഒരുങ്ങി കഴിഞ്ഞു. കൂടാതെ വിവിധയിനം വളർത്തു നായ്ക്കളുടെയും മറ്റ് ഓമന മൃഗങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

date