Skip to main content

ഓണാഘോഷം: മാധ്യമ പുരസ്കാരത്തിനുള്ള എൻട്രികൾ സമർപ്പിക്കാം

ഓണം വാരാഘോഷത്തിന്റെ കവറേജ് മികച്ച നിലയില്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഏർപ്പെടുത്തിയ പുരസ്കാരത്തിനുള്ള എൻട്രികൾ ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം. പുരസ്കാരത്തിന് പരിഗണിക്കേണ്ട എൻട്രികൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ഓഗസ്റ്റ് 31 വൈകിട്ട് ആറുമണിക്കകം കനകക്കുന്നിലുള്ള ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മീഡിയ സെൻ്ററിൽ നേരിട്ട് ഏൽപ്പിക്കേണ്ടതാണ്.  മികച്ച അച്ചടി മാധ്യമം, അച്ചടി മാധ്യമ റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, മികച്ച ദൃശ്യമാധ്യമം, ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍, വീഡിയോഗ്രാഫര്‍, മികച്ച എഫ് എം, മികച്ച ഓണ്‍ലൈന്‍ മാധ്യമം എന്നിങ്ങനെയാണ് ക്യാഷ് അവാർഡ് ഉൾപ്പെടുന്ന പുരസ്‌കാരങ്ങള്‍ നല്‍കുക. പുരസ്കാരം ജേതാക്കളെ ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ പ്രഖ്യാപിക്കും.

date