Skip to main content

ഗവ. പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

           കളമശ്ശേരി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ 5 ന് രണ്ടാമത്തെ സ്‌പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 8.30 ന് ജനറൽഈഴവമുസ്ലീം ഒഴികെയുള്ളവരും, 9.30 ന് ജനറൽഈഴവമുസ്ലീം വിഭാഗത്തിൽപ്പെടുന്ന റാങ്ക് ഒന്ന് മുതൽ 35000 വരെയുള്ളവരെയുമാണ് പരിഗണിക്കുന്നത്.  

           പ്രവേശനം നേടുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതും ഫീസ് അടയ്‌ക്കേണ്ടതുമാണ്. മറ്റേതെങ്കിലും ഗവ./എയ്ഡഡ് പോളിടെക്‌നിക് കോളജിൽ അഡ്മിഷൻ നേടിയിട്ടുണ്ടെങ്കിൽ അഡ്മിഷൻ സ്ലിപ്ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. സ്വാശ്രയ പോളിടെക്‌നിക് കോളജുകളിൽ പ്രവേശനം നേടിയവർ ഗവ./എയ്ഡഡ് പോളിടെക്‌നിക് കോളജിൽ പ്രവേശനം നേടുന്ന പക്ഷം ഫീസ് അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് polyadmission.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്‌സ്4140/2023

date