Skip to main content

തെരുവുനായ പേവിഷപ്രതിരോധ കുത്തിവെപ്പ് തീവ്രയജ്ഞ പരിപാടി ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ നാല്)

മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി എന്ന പേരിൽ, വളർത്തുനായകളെയും, തെരുവ്നായകളെയും പേവിഷ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കുന്ന തീവ്രയജ്ഞ പരിപാടി സംസ്ഥാനത്ത് നടപ്പിലാക്കുന്നു. മിഷൻ റാബീസ് എന്ന മൃഗക്ഷേമ സംഘടനയുടെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി നടത്തുന്നത്. തൃശൂർ ജില്ലാതല ഉദ്ഘാടനം നാളെ (സെപ്തംബർ 4) രാവിലെ ഒമ്പതിന് ചേലക്കര വെറ്ററിനറി ഹോസ്പിറ്റൽ അങ്കണത്തിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമകാര്യ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മാസ്റ്റർ അധ്യക്ഷനാകും. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, സ്ഥിരം സമിതി അധ്യക്ഷർ, വാർഡ് അംഗങ്ങൾ, വെറ്ററിനറി വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.

date