Skip to main content
സൈനോ ടെക്ക്: ക്യാമ്പ് ആരംഭിച്ചു

സൈനോ ടെക്ക്: ക്യാമ്പ് ആരംഭിച്ചു

ആലപ്പുഴ: വിദ്യാര്‍ഥികളില്‍ ഗവേഷണ താത്പര്യവും ശാസ്ത്രീയ അവബോധവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും സംയുക്തമായി നടത്തുന്ന ദ്വിദിന പരിശീലന ക്യാമ്പ് സൈനോ ടെക്കിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ത്യയുടെ മിസൈല്‍ വനിതയായ ഡോ.ടെസി തോമസ് നിര്‍വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 26 കുട്ടികളാണുള്ളത്. 

11 ഉപജില്ലകളിലായി നടക്കുന്ന ക്യാമ്പില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ 550ലധികം കുട്ടികള്‍ പങ്കെടുക്കും. ആര്യാട് ജി.വി.എച്ച്.എസ്.എസില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയായി. 

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ രജനീഷ്, ഡി.പി.ഒ.മാരായ ഇമ്മാനുവല്‍, ബാബു നാഥ്, എ.ഇ.ഒ. എം.കെ. ശോഭന, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ആര്യാട് ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപിക വി.സന്നു, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കോ- ഓര്‍ഡിനേറ്റര്‍ റിഞ്ചു, കുസാറ്റ് പ്രതിനിധികള്‍, എസ്.എം.സി. പ്രതിനിധികള്‍, ആലപ്പുഴ ബി.ആര്‍.സി. അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

date