Skip to main content

അറിയിപ്പുകൾ

വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട്‌ ജില്ലയിലെ അയലൂര്‍ അപ്ലൈഡ് സയന്‍സ്‌ കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് അഡ്മിനിട്രേഷൻ, പോസ്റ്റ് ​ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ ലെെബ്രറി ആന്റ് ഇൻഫോർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിം​ഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനിയറിം​ഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലെ ചെയിൻ മാനേജ്മെന്റ്, പോസ്റ്റ് ​ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ എംബഡഡ് സിസ്റ്റം ഡിസെെൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ സെപ്റ്റംബർ 15 -ന് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in, www.ihrdadmissions.org. ഫോൺ: 8547005029 

 

സീറ്റൊഴിവ്

ഐ.എച്ച്.ആർ.ഡി ക്ക് കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി, പി.ജി കോഴ്സുകളിൽ വിവിധ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ ക്യാപ്പ് രജിസ്ട്രേഷൻ ഫോമും, പ്ലസ്ടു സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ ഏഴിന് ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2963244, 8547005025

 

അറിയിപ്പ്

ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ബാലുശ്ശേരിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി മുഖേനയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിക്കുകയും ഈ വിവരം രേഖാമൂലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ചിട്ടുള്ളവരും/ സ്ഥിരം ജോലി ലഭിച്ചതിനാൽ പിന്നീട് പുതുക്കാതെ ലാപ്സായിട്ടുള്ളവരുമായ യോഗ്യരായ ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക്  സെപ്റ്റംബർ 30 നുള്ളിൽ അതാത് എംപ്ലോയ്മെന്റ് എക്സചേഞ്ചുകളിൽ എൻ ഒ സി സഹിതം നേരിട്ടോ, ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

date