Skip to main content

ശാസ്ത്ര സാഹിത്യപുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു

           കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം. 2022-ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകവുമായ രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യംജനപ്രിയ ശാസ്ത്ര സാഹിത്യംഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യംശാസ്ത്ര പത്രപ്രവർത്തനംശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്.  അൻപതിനായിരം രൂപയുംഫലകവുംപ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.  അപേക്ഷ ഫോമും  നിബന്ധനകളും www.kscste.kerala.gov.in ൽ ലഭ്യമാണ്. നാമനിർദേശവും അനുബന്ധരേഖകളും സഹിതം ഡയറക്ടർകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽശാസ്ത്ര ഭവൻപട്ടംതിരുവനന്തപുരം  695 004 എന്ന വിലാസത്തിൽ ഒക്ടോബർ 5ന് വൈകിട്ട് 5നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്www.kscste.kerala.gov.in., 0471-2548402.

പി.എൻ.എക്‌സ്4146/2023

date