Skip to main content

9849 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

 

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 9849 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 7799 പോസ്റ്ററുകളും 555 ബാനറുകളും 1483 കൊടിതോരണങ്ങളും 10 ചുമരെഴുത്തുകളും സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന രണ്ടു പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ  ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച്  മായ്ക്കുകയും  നോട്ടീസുകൾ,പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്.

date