Skip to main content

പോളിങ് സാമഗ്രികളുടെ വിതരണം സെപ്റ്റംബർ നാലിന് രാവിലെ

 
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ വിതരണ-സ്വീകരണ കേന്ദ്രമായ ബസേലിയോസ് കോളജിൽ പോളിങ് സാമഗ്രികളുടെ വിതരണം സെപ്റ്റംബർ നാലിന് രാവിലെ ആരംഭിക്കും. പോളിങ് ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ രാവിലെ ഏഴു മണിക്ക് കോട്ടയം ബസേലിയോസ് കോളജിൽ എത്തിച്ചേരണമെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.
 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനായുളള വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന്റെ ഭാഗമായി സെപ്റ്റംബർ നാല് രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്കു 12 മണി വരെ കളക്ടറേറ്റ് ട്രാഫിക് ഐലൻഡ്് മുതൽ ബസേലിയോസ് കോളേജിന് മുൻവശത്തുളള ട്രാഫിക് ഐലൻഡ് വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കേ പ്രവേശനമുളളൂ.

പോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ:
എം.ഡി സെമിനാരി സ്‌കൂൾ പരിസരം, എം.ഡി സെമിനാരി സ്‌കൂളിന് സമീപമുള്ള ദേവലോകം അരമനയുടെ ഉടമസ്ഥതയിലുളള പാർക്കിങ് ഗ്രൗണ്ട്, ലൂർദ്ദ് സ്‌കൂൾ, ലൂർദ്ദ് പളളി ഇവയുടെ ഗ്രൗണ്ടുകൾ, മാമ്മൻ മാപ്പിള ഹാളിന് സമീപമുള്ള യുഹാനോൻ മാർത്തോമ്മാ പള്ളിയുടെ ഗ്രൗണ്ട്,  കാരാപ്പുഴ എൻ.എസ്.എസ് ഹയർ സെക്കണ്ടറിസ്‌കൂൾഗ്രൗണ്ട്.

date