Skip to main content

അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് അവസാനിച്ചു; വോട്ട് ചെയ്തത് 2491 പേർ

 

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് ഇന്നലെ അവസാനിച്ചു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി വീട്ടിലെത്തി വോട്ടുചെയ്യാനൊരുക്കിയ സൗകര്യം പ്രയോജനപ്പെടുത്തിയത് 97.72 ശതമാനം പേരാണ്. 2549 പേർ അപേക്ഷ നൽകിയതിൽ 2491 പേർ വീടുകളിൽ തന്നെ വോട്ട് ചെയ്തു. ഇതിൽ 2152 പേർ എൺപത് വയസിന് മുകളിൽ ഉള്ളവരും 339 പേർ ഭിന്നശേഷി വിഭാഗത്തിലുള്ളവരുമാണ്. മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും 80 വയസിന് മുകളിൽ പ്രായമുള്ളവരുടെയും വോട്ടുകളാണ് പ്രത്യേക പോളിങ് സംഘം വീടുകളിലെത്തി രേഖപ്പെടുത്തിയത്.

date