Skip to main content

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ് 

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ ( ഡി എൽ എഡ്) അധ്യാപക കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ഹിന്ദി ബിരുദം പാസായവർക്ക് അപേക്ഷിക്കാം. 

പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്തവർ ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പ്രായപരിധി 17- 35 വയസ്. അവസാന തീയതി സെപ്തംബർ 30. 

അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04734296496, 8547126028.

date