Skip to main content
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് നടത്തുന്ന പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് കീരുകുഴിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് തുടങ്ങി

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് നടത്തുന്ന പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് കീരുകുഴിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 168 കുടുംബശ്രീ അയല്‍ കൂട്ടങ്ങളിലായി 2422 അംഗങ്ങള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ മേളയില്‍ വിറ്റഴിക്കും. ഒരോ വാര്‍ഡിനും ഒരോ സ്റ്റാളും, കൃഷി ഭവന്‍ സ്റ്റാള്‍, കുടുംബശ്രീ സംരംഭങ്ങളുടെ സ്റ്റാള്‍, ഫുഡ് കോര്‍ട്ട് എന്നിവ ഒരുക്കിയിട്ടുണ്ട്.27 വരെയാണ് ഓണം ഫെസ്റ്റ്.
മേളയില്‍ തട്ട ബ്രാന്റ് ഉത്പന്നങ്ങളായ കേരഗ്രാമം വെളിച്ചെണ്ണ, മാവര റൈസ്, കുഞ്ഞാറ്റ മഞ്ഞള്‍ പൊടി, സംപുഷ്ടീകരിച്ച ജൈവ വളം സ്വയം പ്രഭ, ജ്യോതിസ് എല്‍ ഇ ഡി ബള്‍ബുകള്‍ എന്നിവയും ലഭിക്കും. ചടങ്ങില്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല കൃഷി ഒഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കൃഷി ഓഫീസര്‍ ലാലിയെ ഡെപ്യൂട്ടി സ്പീക്കര്‍ അനുമോദിച്ചു.സെക്രട്ടറി അജിത് കുമാര്‍,വൈസ് പ്രസിഡന്റ് റാഹേല്‍, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ ലാലി ജോണ്‍,വി.എം മധു, സന്തോഷ് കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപണിക്കര്‍,എന്‍.കെ ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, അംഗങ്ങളായ ശരത് കുമാര്‍, ശ്രീകല, അംബിക ദേവരാജന്‍, രഞ്ജിത്, പൊന്നമ്മ വര്‍ഗീസ്, സെക്രട്ടറി കൃഷ്ണകുമാര്‍,.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
   (പിഎന്‍പി 3012/23)

 

 

date