Skip to main content
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ കണ്‍വന്‍ഷന്‍ നടത്തി

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ശുചിത്വ കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു.ശുചിത്വ ചങ്ങല തീര്‍ക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി സംഘാടക സമിതി രൂപീകരിച്ചു. ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ് 'നിര്‍മ്മല ഗ്രാമം, നിര്‍മ്മല നഗരം, നിര്‍മ്മല ജില്ല നമ്മുടെ ജില്ല' പദ്ധതി വിശദീകരിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് സുകുമാരന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ് ശ്യാം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോഹിനി വിജയന്‍,വാര്‍ഡ് അംഗങ്ങളായ ടി ആര്‍ രാജം ,എ എസ് വര്‍ഗീസ് , അജിതാ റാണി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.എന്‍ വിദ്യാധരന്‍ ,പഞ്ചായത്ത് വികസന സമിതി കണ്‍വീനര്‍ റോബിന്‍ കെ തോമസ്, എംജിഎന്‍ആര്‍ഇജിഎസ് എ ഇ പി.എന്‍ മനോജ്, വൈസ് പ്രസിഡന്റ്  ഡി ശ്രീകല, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍സലാം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീല സന്തോഷ്, പഞ്ചായത്ത് ശുചിത്വ കോഡിനേറ്റര്‍ ഗോകുല്‍ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സിഡിഎസ്,എഡിഎസ് അംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍ , തൊഴിലുറപ്പ് മേറ്റുമാര്‍, രാഷ്ട്രീയ സാമുഹ്യ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .  
   (പിഎന്‍പി 3013/23)
 

 

date