Skip to main content
ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഓ) മാരായ പി ഓമനയമ്മ,ശ്രീകുമാരി എന്നിവരെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സര്‍ട്ടിഫിക്കറ്റ്, കാഷ് അവാര്‍ഡ്  നല്‍കി ആദരിക്കുന്നു.

ബിഎല്‍ഓമാര്‍ക്ക് അവാര്‍ഡ് നല്‍കി

ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഓ) മാരെ  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സര്‍ട്ടിഫിക്കറ്റും
കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. 2023-ലെ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ ഫോറം പ്രോസസ്സ് ചെയ്യുകയും, വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ ഫോറം 6ബി സമര്‍പ്പിക്കുകയും ചെയ്ത രണ്ട് ബിഎല്‍ഒമാര്‍ക്കാണ് കളക്ടര്‍ അവാര്‍ഡ് നല്‍കിയത്. ജില്ലയില്‍ നിന്ന് 112-റാന്നി ബൂത്ത് നമ്പര്‍ 14ലെ ബിഎല്‍ഒ പി ഓമനയമ്മ, 112-റാന്നി ബൂത്ത് നമ്പര്‍ 178ലെ ബിഎല്‍ഒ ശ്രീകുമാരി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്. ഒന്നാം സ്ഥാനം നേടുന്ന ബിഎല്‍ഓയ്ക്ക് 7500 രൂപയും രണ്ടാം സ്ഥാനനത്തെത്തുന്ന ബിഎല്‍ഓയ്ക്ക് 5000 രൂപയുമാണ് സമ്മാനത്തുകയായി ലഭിച്ചത്.
. ജില്ലാ കളക്ടറുടെ ചേംബറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date