Skip to main content
vഗ്രാമപഞ്ചായത്ത് തലം മുതൽ ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

ഗ്രാമപഞ്ചായത്ത് തലം മുതൽ ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ് നടത്തുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി എം ബി രാജേഷ്

ഗ്രാമപഞ്ചായത്ത് തലം മുതൽ ജനപങ്കാളിത്തത്തോടെ സോഷ്യൽ ഓഡിറ്റ് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സോഷ്യൽ ഓഡിറ്റ് ഗുണമേന്മ ഉയർത്തൽ സംസ്ഥാനതല ശില്പശാല കിലയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തൊഴിലുറപ്പിന്റെ സൂചികകളിൽ എല്ലാം കേരളം മുന്നിലാണെന്നും ഇത്തരം ശിൽപ്പശാലകളിലൂടെ കാര്യക്ഷമമായി മുന്നേറാനാകുമെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബർ ആറ്, ഏഴ് തിയ്യതികളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരളവും, സോഷ്യൽ ഓഡിറ്റ് കാര്യക്ഷമമാക്കുന്നതിനുള്ള കർമ്മപരിപാടി, വെല്ലുവിളികളും പരിഹാരങ്ങളും നിർദ്ദേശങ്ങളും, എം ഐ എസിൽ പട്ടികപ്പെടുത്തിയിട്ടുള്ള നിർവഹണ പ്രശ്നങ്ങൾ സംബന്ധിച്ച അവലോകനം, ടെക്നിക്കൽ പ്രോജക്ടുകളുടെ വിലയിരുത്തലും സാങ്കേതിക പരിജ്ഞാനവും തുടങ്ങിയ വിഷയങ്ങളിൽ അവതരണം നടന്നു.

സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടർ ഡോ. എൻ രമാകാന്തൻ, ഗവേണിങ് ബോഡി അംഗം എസ് രാജേന്ദ്രൻ, കിലാ ഫാക്കൽറ്റി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date