Skip to main content

അറിയിപ്പുകൾ

 

സ്പോട്ട് അഡ്‌മിഷൻ 

തൃക്കരിപ്പൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2023-24 അധ്യയന വർഷത്തിലെ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിൽ ഒന്നാം വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന്  സെപ്റ്റംബർ 11ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.സ്പോട്ട് അഡ്മിഷന് വരുന്നവർ അന്നേ ദിവസം രാവിലെ 10.30ന് മുൻപായി കോളേജിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പോളിടെക്‌നിക് പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കാം. താത്പര്യമുള്ളവർ സെപ്റ്റംബർ ഏഴിന് രാവിലെ 10 മണി മുതൽ സെപ്റ്റംബർ എട്ട്  വൈകിട്ട് നാല് മണി വരെ കോളേജിൽ മുഴുവൻ രേഖകളും അപേക്ഷാ ഫീസുമായി  നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുകയും 11 ന്  നടക്കുന്ന സ്പോട്ട് അഡ്‌മിഷൻ നടപടികളിൽ പങ്കെടുക്കുകയും വേണം. വിശദ വിവരങ്ങൾക്ക് : www.polyadmission.org ,ഫോൺ : 04672211400, 7907729911, 9946436782.

   

അസിസ്റ്റന്റ് പ്രഫസർ നിയമനം 

വടകര ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം നടത്തുന്നു. താത്പര്യമുള്ള ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225  

   

ലേലം ചെയ്യുന്നു

പൊതുമരാമത്ത് വകുപ്പ്, നിരത്ത് ഉപ വിഭാഗം, കോഴിക്കോട് കാര്യാലയത്തിന് കീഴിലുള്ള നിരത്ത് സെക്ഷൻ, കുന്ദമംഗലം കാര്യാലയത്തിന് കീഴിലെ കയ്യിട്ടപൊയിൽ - അമ്പലക്കണ്ടി റോഡ് നവീകരണ പ്രവൃത്തിക്ക് തടസമായി നിൽക്കുന്ന 39 മരങ്ങൾ മുറിച്ച് മാറ്റുന്നതിന് കോഴിക്കോട് നിരത്ത് ഉപ വിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സെപ്റ്റംബർ പന്ത്രണ്ടിന് രാവിലെ 11 മണിക്ക് മാമ്പറ്റ അങ്ങാടിയിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പ് ലേലത്തിന് വച്ചിരിക്കുന്ന സാധനങ്ങളുടെ സ്ഥിതിയും മറ്റ് വിവരങ്ങളും നേരിൽ കണ്ട് ബോധ്യപ്പെടേണ്ടതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 35000 രൂപ നിരതദ്രവ്യം കെട്ടി വെച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് : 0495  2724727

date