Skip to main content

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിച്ചു. ആശുപത്രി സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ധനസഹായത്തോടുകൂടി കെൽട്രോണിന്റെ സാങ്കേതിവിദ്യ ഉപയോഗപ്പെടുത്തിയാണ് ഇ-ഹെൽത്ത് സംവിധാനം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കിയത്. ഓൺലൈനായി ഒ.പി ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്മെന്റും എടുക്കാൻ ഇ -ഹെൽത്ത് വഴി സാധിക്കും.

ചടങ്ങിൽ ഇ- ഹെൽത്ത് കാർഡ് വിതരണവും നടന്നു. വാർഡ്, സബ് സെന്ററുകൾ തലത്തിലും ഇ-ഹെൽത്ത് കാർഡുകൾ വിതരണം ചെയ്ത് സമ്പൂർണ്ണ ഈ ഹെൽത്ത് കാർഡ് ലഭ്യമായ ഗ്രാമപഞ്ചായത്തായി കോടഞ്ചേരിയെ മാറ്റുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. ഇ -ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ പി.പി പ്രമോദ് കുമാർ  മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ, മെമ്പർമാരായ ലിസി ചാക്കോ, ബിന്ദു ജോർജ്, റോസമ്മ കൈത്തുങ്കൽ, സിസിലി കോട്ടുപള്ളി, റീന സാബു എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, എൻ.എച്ച്.എം, സി.ഡി.എം.സി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. തസ്നി മുഹമ്മദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു നന്ദിയും പറഞ്ഞു.

date