Skip to main content

മാലിന്യമുക്ത നവകേരളം: പാലക്കാടും സമീപ പഞ്ചായത്തുകളും ചേര്‍ന്ന് ക്ലസ്റ്റര്‍ രൂപീകരിച്ചു വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് നഗരസഭയും ചുറ്റുമുള്ള പഞ്ചായത്തുകളും ചേര്‍ത്ത് ഏഴ് തദ്ദേശസ്ഥാപനങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിച്ചു. മാലിന്യനിര്‍മാര്‍ജനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണിത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാം ഘട്ട അവലോകന യോഗത്തിലാണ് തീരുമാനം. മരുതറോഡ്, കൊടുമ്പ്, കണ്ണാടി, പിരായിരി, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളും പാലക്കാട് നഗരസഭയും ചേര്‍ന്നാണ് ക്ലസ്റ്റര്‍ രൂപീകരിച്ചത്. പൊതുഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരെ പരിശോധന ഊര്‍ജിതമാക്കി കര്‍ശന നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ വീഡിയോയോ പകര്‍ത്തിയാല്‍ 2500 രൂപ പാരിതോഷികം നല്‍കും. ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കേണ്ട ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും:
പാലക്കാട് നഗരസഭ : 9961236011, secypkd@gmail.com.
മരുതറോഡ്: 9494047275, 9496047274, marutharoadgp.suchithwam@gmail.com
കൊടുമ്പ്: 9496047187, ddpkodumbupkd@gmail.com
കണ്ണാടി: 9447625474, 7025165571, 9746160295
പിരായിരി: 9496047201, pirayirigpwarroom@gmail.com
അകത്തേത്തറ: 9747556904, ddpakathetharapkd@gmail.com
പുതുശ്ശേരി: 9496047281, ddppudusserypkd@gmail.com
മലമ്പുഴ: 6288752163, ddpmalampuzhapkd@gmail.com
 

date