Skip to main content

എറണാകുളം മെഡിക്കൽ കോളജിൽ: 10 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി

*മെഡിക്കൽ കോളജിൽ ആദ്യമായി എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട്

എറണാകുളം മെഡിക്കൽ കോളജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും സാമഗ്രികൾക്കുമായി 8.14 കോടി രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 1.86 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിലൂടെ എറണാകുളം മെഡിക്കൽ കോളജിൽ കൂടുതൽ വികസനം സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

           മെഡിക്കൽ കോളജിൽ ആദ്യമായി പൾമണോളജി വിഭാഗത്തിൽ 1.10 കോടിയുടെ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), കാർഡിയോളജി വിഭാഗത്തിൽ 1.20 കോടിയുടെ കാർഡിയാക് ഒസിടി വിത്ത് എഫ്എഫ്ആർറേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ 42 ലക്ഷം രൂപയുടെ അൾട്രാസൗണ്ട് മെഷീൻ വിത്ത് കളർ ഡോപ്ലർ 3ഡി/4ഡി ഹൈ എൻഡ് മോഡൽഇഎൻടി വിഭാഗത്തിൽ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്അനസ്തേഷ്യ വിഭാഗത്തിൽ ഡിഫിബ്രിലേറ്റർഅനസ്തേഷ്യ വർക്ക് സ്റ്റേഷൻമെഡിസിൻ വിഭാഗത്തിൽ 2 ഡിഫിബ്രിലേറ്റർസർജറി വിഭാഗത്തിൽ ലാപറോസ്‌കോപിക് ഇൻസുഫ്ളേറ്റർവിവിധ വിഭാഗങ്ങളിലെ കെമിക്കലുകൾഗ്ലാസ് വെയർഎക്സ്റേസി.ടി.എം.ആർ.ഐ. ഫിലിംമെഡിക്കൽ ഗ്യാസ്ബ്ലഡ് ബാഗ് തുടങ്ങിയവ സജ്ജമാക്കാൻ തുകയനുവദിച്ചു.

           അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലും പത്തോളജി ബ്ലോക്കിലും എൻ.എം.സി. മാർഗനിർദേശമനുസരിച്ചുള്ള സിസിടിവി സിസ്റ്റംഅഡ്മിനിസ്ട്രേഷൻ ബ്ലോക്കിലും ഹോസ്പിറ്റൽ ബ്ലോക്കിലും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റംഒഫ്ത്താൽമോളജി വിഭാഗത്തിൽ മോട്ടോറൈസ്ഡ് ഒ.ടി. ടേബിൾഇഎൻടി വിഭാഗത്തിൽ മാനിക്വിൻസ്ഹിസ്റ്റോപത്തോളജി വിഭാഗത്തിൽ മോണോക്യുലർ മൈക്രോസ്‌കോപ്പ്മൈക്രോബയോളജി വിഭാഗത്തിൽ ഇൻക്യുബേറ്റർ ലാർജ് തുടങ്ങിയ വിവിധ ആശുപത്രി സാമഗ്രികൾക്കും തുകയനുവദിച്ചു. കൂടാതെ സിവിൽ, ഇലട്രിക്കൽ വാർഷിക മെയിന്റനൻസ്കാർഡിയോളജി ബ്ലോക്കിലെ നവീകരണം എന്നിവയ്ക്കായും തുകയനുവദിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്4192/2023

date