Post Category
ബാഗ്, വാട്ടര്‍ പ്യൂരിഫയര്‍ വിതരണം
ചടയമംഗലം ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന് പദ്ധതി പ്രകാരം അങ്കണവാടി കുട്ടികള്‍ക്ക് ബാഗ്, വാട്ടര്‍ പൂരിഫയര്‍ എന്നിവ വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനില്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ രാജു അധ്യക്ഷനായി. ജല്‍ജീവന്‍ മിഷന് കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ സമീറ, പഞ്ചായത്ത് അംഗങ്ങളായ വിഷ്ണുരാജ്, ഷംനാ നിസാം, റീജ ഷെഫീഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments