Skip to main content
മുന്നേറ്റം പദ്ധതിയുമായി ബന്ധപ്പെട്ട് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്ന ചിറ്റൂര്‍ ബ്ലോക്ക്തല ആലോചനാ യോഗം.

മുന്നേറ്റം പദ്ധതി: ചിറ്റൂര്‍ ബ്ലോക്ക്തല ആലോചനാ യോഗം നടന്നു

കേരള സംസ്ഥാന സാക്ഷരതാ മിഷനും കേരള മഹിള സമഖ്യ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന മുന്നേറ്റം പദ്ധതിയുടെ ചിറ്റൂര്‍ ബ്ലോക്ക് തല ആലോചനാ യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാളില്‍ നടന്നു. ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ. സുജാത ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു അധ്യക്ഷയായി. പെരുമാട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ സാക്ഷരതാ സന്ദേശം നല്‍കി. സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി ലോക സാക്ഷരതാ ദിനമായ സെപ്റ്റംബര്‍ എട്ടിന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി സാക്ഷരതാ പതാക ഉയര്‍ത്തും. മുന്നേറ്റം പദ്ധതിയെ കുറിച്ച് സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി പാര്‍വ്വതി വിശദീകരണം നടത്തി.
കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം. റജീന, ചിറ്റൂര്‍ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ എ. അജീഷ്, സാക്ഷരതാ മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി. രമ, കില റിസോഴ്‌സ് പേഴ്‌സണ്‍ പി.ജി ശിവദാസന്‍, മഹിള സമഖ്യ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എസ്. പ്രസന്ന, കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ പി.എ അനിത, സാക്ഷരതാ പ്രേരക്മാര്‍, എസ്്.സി/എസ്.ടി പ്രമോട്ടര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, സ്റ്റുഡന്റ് ഫെഡറേഷന്‍ ഫോര്‍ ഡെമോക്രസി പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.

date