Skip to main content

അറിയിപ്പുകൾ

 ടെണ്ടറുകൾ ക്ഷണിച്ചു

കുന്ദമംഗലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഒരു വർഷത്തേക്ക് വാഹനം വാടകക്ക് നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2800682  

 

സ്പോട്ട് അഡ്മിഷൻ

മലാപ്പറമ്പിലെ ഗവ:വനിതാ പോളിടെക്നിക് കോളേജിൽ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (2 ഒഴിവ്),  ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (10 ഒഴിവ്) എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 11 ന് രാവിലെ 9.30 മുതൽ 10.30 വരെ പേര് രജിസ്റ്റർ ചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370714

 

 എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം
   
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 11ന് രാവിലെ 10  മണിക്ക്  സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അഡ്മിഷൻ കൗൺസിലർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ (യോഗ്യത : ബിരുദം),  എം.എസ്. ഓഫീസ് ഫാക്കൽറ്റി (യോഗ്യത:  ബികോം / എം.കോം), കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ് ട്രെയിനർ, സെയിൽസ് എക്സിക്യൂട്ടീവ്, സോഫ്റ്റ് സ്കിൽ ട്രെയിനർ ( തൊഴിൽ പരിചയത്തിന്റെ അടിസ്ഥാനത്തിൽ), ആമസോൺ ഡെലിവറി എക്സിക്യൂട്ടീവ് (യോഗ്യത : ഡ്രൈവിങ് ലൈസൻസ്/ സ്മാർട്ട് ഫോൺ) തുടങ്ങിയ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്.   
തസ്തികകളുടെ കൂടുതൽ വിവരങ്ങൾക്ക് :  0495  2370176

date