Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡുകൾ വിതരണം ചെയ്തു

 

2022-23 സാമ്പത്തിക വർഷത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പുരോഗതി കൈവരിച്ച ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡുകൾ വിതരണം ചെയ്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ എ ഗീത അവാർഡുകൾ സമ്മാനിച്ചു.

ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് തൊഴിൽ നൽകിയ കോട്ടൂർ ഗ്രാമപഞ്ചായത്തും, കൂടുതൽ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകിയ മണിയൂർ ഗ്രാമപഞ്ചായത്തും ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച പേരാമ്പ്ര ഗ്രാപഞ്ചായത്തും അവാർഡുകൾ ഏറ്റുവാങ്ങി. തൊഴിൽ കാർഡ് ലഭിച്ച എസ്.സി /എസ് ടി കുടുംബങ്ങളുടെ ശതമാനത്തിൽ ആനുപാതികമായി തൊഴിൽ ലഭ്യമായ പേരാമ്പ്ര ബ്ലോക്കും അവാർഡുകൾ ഏറ്റുവാങ്ങി. വസ്തു വിനിയോഗത്തിലെ പുരോഗതിക്ക് പേരാമ്പ്ര ബ്ലോക്കും, മുൻ സാമ്പത്തിക വർഷങ്ങളിൽ ആരംഭിച്ച പ്രവൃത്തികളിൽ പൂർത്തീകരിച്ച പ്രവർത്തികളുടെ ശതമാനത്തിന് കീഴരയൂർ ഗ്രാമപഞ്ചായത്തും, ഏറ്റവും കൂടുതൽ ശരാശരി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച കായക്കൊടി പഞ്ചായത്തും അവാർഡുകൾ സ്വീകരിച്ചു.

ഏറ്റവും കൂടുതൽ 200 ദിവസം തൊഴിൽ ലഭ്യമാക്കിയ കുടുംബങ്ങളുടെ ശതമാനത്തിൽ പേരാമ്പ്ര ബ്ലോക്കും, ആദ്യമായി 100 ദിവസം തൊഴിൽ ദിനം പൂർത്തീകരിച്ചതിന് വടകര ബ്ലോക്കും, സുഭിക്ഷ കേരളം പദ്ധതിക്ക് ബാലുശ്ശേരി ബ്ലോക്കും കലക്ടറിൽ നിന്നും അവാർഡുകൾ  സ്വീകരിച്ചു.

വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, എ ഡി എം സി. മുഹമ്മദ് റഫീഖ്, എൻ ആർ ഇ ജി എസ് ജോയിൻറ് പോഗ്രാം കോർഡിനേറ്റർ റെജികുമാർ കെ കെ, എൻ ആർ ഇ ജി എസ് ജില്ലാ എഞ്ചിനീയർ ആതിര പി തുടങ്ങിയവർ പങ്കെടുത്തു.

date