Skip to main content
-ലോക സാക്ഷരതാ ദിനം ജില്ലാതല ഉദ്ഘാടനം പള്ളിപ്പാട് നവചേതന പട്ടികജാതി കോളനി സാക്ഷരതാ പരിപാടിയ്ക്ക് തുടക്കം

-ലോക സാക്ഷരതാ ദിനം ജില്ലാതല ഉദ്ഘാടനം പള്ളിപ്പാട് നവചേതന പട്ടികജാതി കോളനി സാക്ഷരതാ പരിപാടിയ്ക്ക് തുടക്കം

ആലപ്പുഴ: ലോക സാക്ഷരതാ ദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പള്ളിപ്പാട് പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് നവചേതന പട്ടികജാതി കോളനി സാക്ഷരതാ പരിപാടിയ്ക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.

പഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ മുതിര്‍ന്ന പഠിതാവിന് പഠനോപകരണങ്ങള്‍ നല്‍കി ആദരിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ലേഖ മനോജ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ ലാല്‍ വര്‍ഗീസ്, റെയ്ച്ചല്‍ വര്‍ഗീസ്, മണി എസ്. നായര്‍, ആര്‍. രഞ്ജിനി , ബിന്ദു കാര്‍ത്തികേയന്‍, ബിജു കൃഷ്ണന്‍, ശിവദാസന്‍, സാക്ഷരതാ പ്രേരകുമാരായ ഹരി, ബീന, ജയലക്ഷ്മി, നവചേതന ഇന്‍സ്ഡ്രക്ടര്‍ ഷീനമോള്‍, പഞ്ചായത്ത് അസി. സെക്രട്ടറി സമി തുടങ്ങിയവര്‍ പങ്കെടുത്തു.

date