Skip to main content

മംഗല്യ പദ്ധതി: അപേക്ഷകള്‍ ക്ഷണിച്ചു

ആലപ്പുഴ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകള്‍, നിയമപരമായി വിവാഹ മോചിതരായവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിനായി വനിതാ ശിശു വികസന വകുപ്പ് ധനസഹായം നല്‍കുന്നു.

2023-24 വര്‍ഷത്തെ മംഗല്യ പദ്ധതിയിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്. 18 നും 50 നും ഇടയില്‍ പ്രായമുള്ള ബി.പി.എല്‍./മുന്‍ഗണനാ വിഭാഗത്തില്‍പെട്ട പുനര്‍വിവാഹം ചെയ്ത വനിതകള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. പുനര്‍വിവാഹം കഴിഞ്ഞ് ആറു മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവ്, പുനര്‍വിവാഹ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ബി.പി.എല്‍./മുന്‍ഗണനാ വിഭാഗത്തില്‍പെട്ട റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നല്‍കണം. വനിതാ ശിശു വികസന വകുപ്പിന്റെ www.schemes.wcd.kerala.gov.in വെബ് സൈറ്റിലൂടെ അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി നല്‍കണം. ഫോണ്‍ :0477 2960147

date