Skip to main content

ഐ.ടി.ഐ പ്രവേശനം

കോട്ടയം: ഈ വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിനായി പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്ത പെൺകുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 11, 12 എന്നീ തീയതികളിൽ ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 6238139057,9495750158

 

date