Skip to main content

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം

കോട്ടയം: 2023 - 24 അധ്യയന വർഷത്തിലെ പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത ദ്വിവത്സര ഐ.ടി.ഐ യ്ക്ക് 50 ശതമാനം മാർക്ക്, പ്ലസ് ടു/വി.എച്ച്. എസ്.ഇ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് ആകെ 50 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും നിലവിൽ ഐ.ടി. ഐ, പ്ലസ്ടു / വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. സെപ്റ്റംബർ  12 ന് ഒമ്പത് മണിക്ക് ഐ.ടി.ഐ വിഭാഗം വിദ്യാർത്ഥികളും 9.30 ന് പ്ലസ്ടു/വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർത്ഥികളും രക്ഷിതാവിനോടൊപ്പം കടുത്തുരുത്തി പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്യണം. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീ പേയ്‌മെന്റ് ഓൺലൈൻ ആയതിൽ 13995 രൂപ ബാലൻസ് ഉള്ള എ.ടി.എം കാർഡ്, പി.ടി.എ ഫണ്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമായും കൊണ്ടു വരണം. മറ്റ് പോളിടെക്‌നിക് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ സ്ലിപ്പ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം ഹാജരാകണം. വിശദവിവരത്തിന് www.polyadmission.org/let

date