Skip to main content

ഏകദിന ശിൽപശാല ഇന്ന് (സെപ്റ്റംബർ 12)

കോട്ടയം: കാലാവസ്ഥാ അതിജീവനശേഷിയും ഊർജ്ജ കാര്യക്ഷമതയും കാർഷികമേഖലയിൽ എന്ന വിഷയത്തിൽ ജില്ലാതല ഏകദിന ശിൽപശാല ഇന്ന് (സെപ്റ്റംബർ 12). തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ നടക്കുന്ന പരിപാടി രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പും എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പ്രീത പോൾ അധ്യക്ഷത വഹിക്കും.
കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, കാലാവസ്ഥ പ്രതിരോധശേഷിയും ഊർജ കാര്യക്ഷമതയും കെട്ടിപ്പടുക്കുന്നതിന്റെ ആവശ്യകത എന്ന വിഷയത്തിൽ 10.30ന് വിഷയാവതരണം നടക്കും. തുടർന്ന് 11.15ന് കൃഷി വകുപ്പ്, ഇ.എം.സി.,അസർ,ഇക്വിനോക്ട് എന്നിവയുടെ നേതൃത്വത്തിൽ കാലാവസ്ഥ പ്രതിരോധശേഷിയും ഊർജ കാര്യക്ഷമതയും കെട്ടിപ്പടുക്കുന്നതിന് സഹായകരമായ വിവിധ സർക്കാർ പദ്ധതികളെ കുറിച്ചുള്ള അവതരണവും ചർച്ചയും നടക്കും.
ഉച്ചയ്ക്കുശേഷം ഊർജ്ജകാര്യക്ഷമത കൈവരിക്കൽ, കാലാവസ്ഥ പ്രതിരോധം കെട്ടിപ്പടുക്കൽ, മാതൃക ഇടപെടലുകളുടെ വീഡിയോ അവതരണങ്ങൾ നടക്കും. 2.45ന് ബ്ലോക്ക് പഞ്ചായത്തുതലത്തിൽ നടപ്പാക്കാവുന്ന മാതൃക പദ്ധതികളെക്കുറിച്ചുള്ള ചർച്ചയും പദ്ധതി അവതരണവും നടക്കും. വൈകിട്ട് നാലിന് മാതൃക പദ്ധതികളെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിക്കും.

 

date