Skip to main content

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം

കോട്ടയം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2023-2024 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസായതിനു ശേഷം കേരള സർക്കാരിന്റെ അംഗീകാരമുളള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ, നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഒക്ടോബർ 31നകമോ അല്ലെങ്കിൽ പുതിയ കോഴ്സിൽ ചേർന്ന് 45 ദിവസത്തിനകമോ പദ്ധതിയുടെ ബന്ധപ്പെട്ട ജില്ലാ എക്്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, അംഗത്വ പാസ് ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, വിദ്യഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

 

date