Skip to main content

ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിക്കാൻ അവസരം

കോട്ടയം: ഒക്ടോബർ രണ്ടിന് ഇന്ത്യൻ പാർലമെന്റിൽ മഹാത്മാ ഗാന്ധിയെയും ലാൽ ബഹദൂർ ശാസ്ത്രിയെയും ആദരവ് രേഖപ്പെടുത്തുന്ന ചടങ്ങിൽ സംസാരിക്കാൻ അവസരം. ഇതിനായി ജില്ലാതലത്തിൽ നടക്കുന്ന പ്രസംഗ മത്സരത്തിലേക്ക് നെഹ്‌റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു.
2023 ഒക്‌ടോബർ ഒന്നിന് 18 നും 29 നും ഇടയിൽ പ്രായമുള്ള കോട്ടയം സ്വദേശികൾക്ക് മത്സരിക്കാം.
വിഷയം: Lal Bahadur Shashthri -His Life Lessons and Legacies in Amrit Kaal,  ഭാഷ: ഹിന്ദി/ ഇംഗ്ലീഷ്, സമയം: മൂന്നു മിനിറ്റ്. മേൽപറഞ്ഞ വിഷയത്തിൽ മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗ വീഡിയോ 9447966988 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് അല്ലെങ്കിൽ ടെലഗ്രാമിൽ അയയ്ക്കുക. dyc.ko...@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കും അയയ്ക്കാം. ജില്ലയിൽ നിന്ന് ഒരു വിജയി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാന മത്സരത്തിലെ വിജയി കേരളത്തെ പ്രധിനിധീകരിച്ച് പാർലമെന്റിൽ പ്രസംഗിക്കും. സെപ്റ്റംബർ 15ന് ഉച്ചയ്ക്ക് 12നകം അയയ്ക്കണം.

 

 

 

date