Skip to main content

ഫുള്‍ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍: അഭിമുഖം 13 മുതല്‍

പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നമ്പര്‍: 387/2020) തസ്തികയുടെ അഭിമുഖം സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ കണ്ണൂര്‍ ജില്ലാ ഓഫീസിലും സെപ്റ്റംബര്‍ 15 ന് കോഴിക്കോട് മേഖലാ ഓഫീസിലും 28, 29 തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസിലും നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നിര്‍ദിഷ്ട സമയത്തും തീയതിയിലും നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398

date