Skip to main content

അറിയിപ്പുകൾ

സ്പോട്ട് അഡ്മിഷൻ

ഗവ. എഞ്ചിനീയറിംഗ് കോളേജിൽ വിവിധ ബ്രാഞ്ചുകളിലെ ബി.ടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 14ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2383220, 2383210 

 

അപേക്ഷ ക്ഷണിച്ചു
       
പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനവും 800 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണ്ണമുളള വീടുകളിൽ താമസ്സിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് : 0495- 2370379           

  

ടെണ്ടർ ക്ഷണിച്ചു

ഐസിഡിഎസ് അർബൻ 3 കാര്യാലയത്തിലേക്ക് 2023-24 സാമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബർ 26. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക. ഫോൺ : 0495 2461197

date