Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം;  അദാലത്ത് 13 മുതൽ

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസാനുകൂല്യം  പ്രീമെട്രിക് ആൻഡ് പോസ്റ്റ്മെട്രിക് (ഫിഷറീസ് ഇ- ഗ്രാന്റ്സ്) 2017 - 18 സാമ്പത്തിക വർഷത്തിൽ ലഭിക്കാത്തത് സംബന്ധിച്ച പരാതികൾ തീർപ്പാക്കുന്നതിന് സെപ്റ്റംബർ 13 മുതൽ 15 വരെ ആമ്പക്കാടൻ ജംഗ്ഷനിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ  അദാലത്ത് നടത്തും. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിഷറീസ് സ്കോളർഷിപ്പിന്റെ  ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ/ സ്ഥാപന മേധാവികൾ പങ്കെടുത്ത് നടപടി സ്വീകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  ഫോൺ: 0487 2441132.

date