Skip to main content

സ്പോട്ട് അഡ്മിഷൻ

ഇടുക്കി പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ  മൂന്നുവർഷ ബയോമെഡിക്കൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പത്താം ക്ലാസ് പാസായവർക്ക് ഒന്നാം വർഷത്തിലേക്കും പ്ലസ് ടു സയൻസ് /വിഎച്ച്എസ്ഇ /ഐടിഐ /കെജിസിഇ പാസായവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ടും പ്രവേശനം നേടാം. താല്പര്യമുള്ളവർ രക്ഷകർത്താവുമായി അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളജിൽ നേരിട്ട് എത്തണം. എസ് സി / എസ് ടി/  ഒ ബി സി(എച് ) / ഒ ഇ സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യവും ഹോസ്റ്റൽ ഫീസും ലഭിക്കും. മറ്റ് അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ലഭിക്കും. ഫോൺ: 9947130573 , 9447847816, 9446073146, 9947889441.

date