Skip to main content

പ്രതിമാസ സാങ്കേതിക ഉപദേശക യോഗം ചേർന്നു

ജില്ലാതല പ്രതിമാസ സാങ്കേതിക ഉപദേശക യോഗം കൃഷി വിജ്ഞാന കേന്ദ്രത്തിൽ ചേർന്നു. ബ്ലോക്കുകളിൽ നേരിടുന്ന കാർഷിക പ്രശ്നങ്ങൾ, വിളകളുടെ രോഗകീട ബാധകൾ, അടുത്ത മാസത്തെ കാർഷിക പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.   ഇത് സംബന്ധിച്ച പരിഹാര മാർഗങ്ങൾ കർഷകർക്ക്‌ നിർദ്ദേശങ്ങളായി നൽകാനും തീരുമാനമായി.

ആത്മ പ്രൊജക്റ്റ് ഡയറക്ടർ അനൂപ് എം പി,  ജില്ലാ കൃഷി ഓഫീസർ ഉഷാ മേരി ഡാനിയേൽ, ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടർ മിനി ഭരതൻ, ഡോ. ദീപ ജെയിംസ്, ഡോ. എ ലത, ഡോ. ഗ്ലീന, ഡോ. സ്മിത, ഡോ. സ്മിത ജോൺ, ഡോ. സവിത, ഡോ. ഇന്ദുലേഖ, കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, ആത്മ എടിഎം മാർ , ബി ടിഎം മാർ, പെസ്റ്റ് സ്കൗട്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date