Skip to main content

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ

ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈൻ എക്സ്പെർട്ടിലും (PHP/ MySql/ Phythin) കണ്ടന്റ് മാനേജ്മെൻറ് ഫ്രെയിം വർക്കിലും (Joomla/ Word Press/ Drupal) ആറുമാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 നകം itdihrd@gmail.com എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം ഉണ്ടാകും.

date