Skip to main content
സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ - 2

സ്വച്ഛ് ഭാരത് മിഷന്‍: അശ്വമേധ പ്രയാണം നടത്തി

സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ - 2 മത്സരത്തിന്റെ ഭാഗമായി കുന്നംകുളം ബെഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുടെ മനുഷ്യ ചങ്ങല, തുടര്‍ന്ന് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ബോധവത്ക്കരണ അശ്വമേധ പ്രയാണ പ്രചാരണം എന്നിവ നടത്തി. 

നഗരസഭ മാലിന്യ സംസ്കരണ അംബാസിഡര്‍ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരംസമിതി അധ്യക്ഷരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, , സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, ബെഥനി സ്കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍, പ്രിന്‍സിപ്പാള്‍ ഫാ. യാക്കോബ്, സിസിഎം ആറ്റ്ലി പി ജോണ്‍, എച്ച് ഐ മാരായ പി എ വിനോദ്, രഞ്ജിത് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയർപേഴ്സൺ നഗരസഭാങ്കണത്തില്‍ പതാക ഉയര്‍ത്തി.

date